ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ ട്രക്കിംഗിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യോസാമിറ്റി നാഷണല്‍ പാര്‍ക്കിലെ ട്രക്കിങ്ങിനിടെയാണ് മലയാളികളായ വിഷ്ണു വിശ്വനാഥ്(29), മീനാക്ഷി മൂര്‍ത്തി (30) എന്നിവര്‍ മരണപ്പെട്ടത്. വീഴ്ചയുടെ ആഘാതത്തെ തുടര്‍ന്ന് ശരീരത്തിന് സംഭവിച്ച കേടുപാടുകള്‍ മൂലം എന്തുതരത്തിലുള്ള ലഹരിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ പരിശോധകര്‍ക്ക് കഴിഞ്ഞിട്ടില്ല. തലയ്ക്കും നെഞ്ചിനും കഴുത്തിനും വയറിനുമേറ്റ നിരവധി ക്ഷതംമൂലമാണ് ഇരുവരും മരണപ്പെട്ടത്. മരിച്ച വിഷ്ണു വിശ്വനാഥ്, ഭാര്യ മീനാക്ഷി എന്നിവര്‍ അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ചെങ്ങന്നൂരിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഒരുമിച്ച് പഠിച്ച വിഷ്ണുവും മീനാക്ഷിയും 2014 ലാണ് വിവാഹിതരാവുന്നത്.