കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകന് മാധവ് എന്നിവരാണ് മരിച്ചത്.
രാവിലെ 10ന് ആണ് സംഭവം.
രാജീവിനേയും ആശയേയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും മാധവിനെ ബെഡ്ഡില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്. രണ്ടുവര്‍ഷത്തിലേറെയായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു ഇവരുടെ താമസം.
കേരളപുരത്ത് പ്രിന്റിംഗ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്. രാജീവ് പ്രസിലേക്ക് എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫോണില്‍ വിളിച്ചിരുന്നു. ഏറെ നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. കുടുംബത്തിന് സാമ്ബത്തിക ബാധ്യതയുണ്ടെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരണമെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.