തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമായ അണ്‍അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ 2021-ലെ ഐഐടി ജെഇഇ മെയിന്‍സില്‍ ഉന്നത റാങ്കുകള്‍ കരസ്ഥമാക്കി. 100 ശതമാനം സ്കോറിങോടെ അണ്‍അക്കാഡമി വിദ്യാര്‍ത്ഥിയായ അമൈയ സിംഘാള്‍ ഒന്നാം റാങ്ക് നേടി. നൂറു ശതമാനം സ്കോറോടെ അണ്‍അക്കാഡമി വിദ്യാര്‍ത്ഥിയായ ബ്രട്ടിന് മണ്ഡല് 18-ാം റാങ്ക് കരസ്ഥമാക്കി.
മൊത്തത്തില്‍ അണ്‍അക്കാഡമിയില്‍ നിന്നുള്ള 102 വിദ്യാര്‍ത്ഥികള്‍ ഐഐടി ജെഇഇ മെയിന്‍സ് 2021-ല്‍ ഉന്നത റാങ്കുകള്‍ നേടി. 1 മുതല്‍ 1000 വരെയുള്ള അഖിലേന്ത്യാ റാങ്കില്‍ 14 പേര് ഇടം പിടിച്ചു. പതിനെട്ട് അണ്‍അക്കാഡമി വിദ്യാര്‍ത്ഥികള്‍ 99.9 ശതമാനമോ അതില്‍ കൂടുതലോ സ്കോര്‍ ചെയ്ത് ഉന്നത റാങ്കുകള്‍ നേടിയത്, 70 വിദ്യാര്‍ത്ഥികള്‍ 99.5 ശതമാനവും മുകളിലും നേടി.