പൊതുസമ്മേളനം മുഖ്യ മന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
മൂവാറ്റുപുഴ: മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കെ എസ് ആര് റ്റി എംപ്ലോയീസ് അസോസിയേഷന് (സിഐറ്റിയു) 42-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് മൂവാറ്റുപുഴയില്‍ തുടക്കമാകും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്മാന് മുന്‍ എം.എല്‍.എ ഗോപി കോട്ടമുറിക്കല്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9.30 ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് മേള ആഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം എം.പി. ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന് അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ സ്വാഗതവും അസോസിയേഷന് ജനറല്‍ സെക്രട്ടറി സി.കെ.ഹരികൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ പി.ഗോപാല കൃഷ്ണന് കണക്കും അവതരിപ്പിക്കും. വൈകിട്ട് 4ന് മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന തൊഴിലാളികളുടെ പ്രൗഡോജ്വല റാലി നഗരം ചുറ്റി മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പെതുസമ്മേളനം മുഖ്യ മന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
23ന് രാവിലെ 9ന് നടക്കുന്ന അഴിക്കോടന്‍ അനുസ്മരണ സമ്മേളനം സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പൊതു ചര്‍ച്ച. രാത്രി 7ന് സംസ്ഥാന കമ്മറ്റി യോഗം. 24ന് രാവിലെ 10ന് പൊതു ചര്ച്ചആരംഭിക്കും . 11ന് പ്രമേയങ്ങള്‍ 11.30ന് മറുപടി തുടര്‍ന്ന് ക്രഡന്‍ഷ്യന്‍ റിപ്പോര്‍ട്ട്. ഉച്ചകഴിഞ്ഞ് 2ന് തെരഞ്ഞെടുപ്പ്. 3ന് ഭാവി പ്രവര്‍ത്തന രൂപരേഖ. 345ന് അഭിവാദ്യ പ്രസസംഗങ്ങള് . 4.45ന് സ്വഗതസംഘം ജനറല്‍ കണ്‍വീനര്‍ സജിത് ടി എസ് കുമാര്‍ നന്ദിപറയുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. വിനോദ് , അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.എ. നജിബുദ്ദീന്‍ , സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സജിത് ടി എസ് കുമാര്‍, ആര്. ഹരിദാസ് എന്നിവരും പങ്കെടുത്തു.