മൂവാറ്റുപുഴ: വാഴക്കുളത്ത് എറ്റിഎം തകർത്ത് റോഡിലുപേക്ഷിച്ച നിലയിൽ. ഫെഡറൽ ബാങ്കിന്റെ വാഴക്കുളം കല്ലൂർക്കാട് റോഡിൽ സ്ഥിതി ചെയ്യുന്ന എറ്റിഎം ആണ് തകർത്തത്. ഇന്ന് വെളുപ്പിനെയാണ് സംഭവം നാട്ടുകാർ കണ്ടത്. പിന്നിൽ മൂന്നംഗ സംഘമെന്ന് നിഗമനം. ബാങ്കിന്റെ 2 എടിഎമ്മുകളുടെയും മുൻഭാഗം തകർത്ത നിലയിലും ഇതിൽ ഒന്ന് പുറത്ത് ഇറക്കി വാഹനത്തിൽ കയറ്റാൻ ശ്രമിച്ച നിലയിലുമാണ്. പണം നഷ്ടടപ്പെട്ടിട്ടില്ലന്നാണ് സൂചന. എ ടി എം വാഹനത്തിൽ കയറ്റി ശ്രമിക്കുന്നതിനിടെ ഉപേക്ഷിച്ചതാണന്നാണ് പ്രാഥമിക നിഗമനം. എ ടി എമ്മിന് പത്ത് മീറ്ററോളം ദൂരത്താണ് മെഷിൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പൊലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആലുവയിൽ നിന്ന് വിരലടയാള വിദഗ്ദരും പൊലിസ് നായയും ഉടൻ എത്തും.