കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനന് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ മലയാളി രക്ഷാപ്രവര്‍ത്തകരോട് കര്‍ണാടക പൊലീസ് മോശമായി പെരുമാറിയെന്ന് ഗുരുതര ആരോപണം. രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിനെ പൊലീസ് മർദിച്ചതായും ആരോപണമുണ്ട്.
ഷിരൂരിൽ സംഘർഷവും അടിപിടിയും റിപ്പോർട്ട് ചെയ്യപ്പെട്ടു. മലയാളികളോട് ഈ സ്ഥലത്തുനിന്ന് പോകാന്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെടുന്നതായി അര്ജുന് ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് ദൗത്യത്തിൽ നിന്ന് വിട്ടുനിൽക്കാൻ പൊലീസ് ആവശ്യപ്പെട്ടെന്നും അനാവശ്യമായി പൊലീസ് ഇടപെട്ടെന്നും മനാഫ് കൂട്ടിച്ചേർത്തു.