ഫയലുകൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ അവശേഷിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ ഉൾപ്പെടെയുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതു വിദ്യാഭ്യാസ വകുപ്പിലെ വിവിധ മേളകളുടെ സംഘാടനത്തിൽ സജീവമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനുള്ള പദ്ധതികൾക്ക് മികച്ച പിന്തുണയുണ്ടാകണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉചിതമായ പരിശോധനകൾ നടത്തണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടെ യോഗങ്ങൾ മാസം തോറും നടത്തണം. ഡിഇഒ, എഇഒ തലത്തിലും യോഗങ്ങൾ നടത്തണം. വികലാംഗരുടെ ജോലിയുമായി ബന്ധപ്പെട്ട ഫയലുകളും അടിയന്തരമായി പരിഗണിക്കണം. കാലാകാലങ്ങളിൽ രക്ഷാകർതൃ അധ്യാപക സംഘടനാ യോഗങ്ങൾ വിളിക്കാനും നിർദേശിച്ചിട്ടുണ്ട്.