കോതമംഗലം: സമീപവാസിയുടെ വീടിന്റെ ടെറസിന് മുകളില്‍ മധ്യവയസ്ക്കനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോത്താനിക്കാട് പോലീസ് സ്റേറഷന് പരിധിയില്‍ പുളിന്താനം മാനിക്ക കവലക്കടുത്തുള്ള വീടിന്റെ ടെറസിലാണ് പോത്താനിക്കാട് പുളിന്താനം കുഴുപിള്ളി പ്രസാദ് (45) ന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്നും 5oo മീറ്റര്‍ അകലെയാണ് മൃതദേഹം കാണപ്പെട്ട വീട്. മൃതദേഹത്തിന് സമീപത്തു നിന്നും തോക്കും കണ്ടെടുത്തിട്ടുണ്ട്. പുലര്‍ച്ചേയാണ് വീട്ടുകാര്‍ മൃതദേഹം കണ്ടത്. ഉടന്‍ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോത്താനിക്കാട് സി.ഐ. പി.എന്‍.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലതെത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലതെത്തും പോലീസ് നായയും വിരലടയാള വിദഗ്ദരും എത്തി കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
Home Death കോതമംഗലത്ത് മധ്യവയസ്ക്കനെ സമീപവാസിയുടെ വീടിന്റെ ടെറസിന് മുകളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
കോതമംഗലത്ത് മധ്യവയസ്ക്കനെ സമീപവാസിയുടെ വീടിന്റെ ടെറസിന് മുകളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
by രാഷ്ട്രദീപം
by രാഷ്ട്രദീപം