മലപ്പുറം: നിലമ്പൂരില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു. നിലമ്പൂര്‍ ആഢ്യന്‍പാറ സ്വദേശി 23-കാരിയായ നിഥിലയാണ് ഇന്നലെ രാത്രി 8 മണിയോടെ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മിഥിലയുടെ മൃതദേഹം കണ്ടെത്തിയത്. 7 വര്‍ഷം മുമ്പായിരുന്നു നിഥിലയുടേയും എടക്കര സ്വദേശി വിനീതിന്റേയും വിവാഹം. വിനീത് സൗദിയിലാണ് ജോലി ചെയ്യുന്നത്. വീട്ടില്‍ വിനീതിന്റെ അച്ഛനും രണ്ടാനമ്മയുമാണ് ഉണ്ടായിരുന്നത്.
ഇവര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഥില ഇടക്കിടെ സ്വന്തം വീട്ടിലേക്ക് വരാറുണ്ടായിരുന്നു. രണ്ടാഴ്ച മുന്‍പും ഇത്തരത്തില്‍ നിഥില സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. രണ്ട് ദിവസം മുന്‍പ് വിനീതിന്റെ അച്ഛനെത്തി നിഥിലയെ കൂട്ടിക്കൊണ്ടുപോയി. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.