തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. തിരുവനന്തപുരം, തൃശൂര്‍ ഐജിമാരെ മാറ്റി. അശോക് യാദവാണ് പുതിയ തിരുവനന്തപുരം റേഞ്ച് ഐജി. കൊച്ചി ഐജി വിജയ് സാക്കറെയ്ക്ക് തൃശൂരിന്റെ അധിക ചുമതല നല്കി. തിരുവനന്തപുരം പൊലീസ് കമ്മിഷണറെയും മാറ്റി. കെ.സേതുരാമന് ആണ് പുതിയ കമ്മിഷണര്‍. തൃശൂര്‍ ഐജിയായിരുന്ന എം.ആര്.അജിത് കുമാര്‍ പൊലീസ് അക്കാദമിയിലേക്ക് മാറും. തിരുവനന്തപുരം കമ്മിഷണറായിരുന്ന എസ്.സുരേന്ദ്രന് പൊലീസ് ആസ്ഥാനത്തേക്കും മാറും.