തൃശൂര്‍: മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട പ്രതി ട്രെയിന്‍ തട്ടി മരിച്ചു.ഖന്നാ നഗറില്‍ കൊഴുപ്പിള്ളി ബിനുവിനെയാണ് കൊരട്ടി കമ്മ്യൂണിറ്റി ഹാളിന് പിന്‍വശത്തുള്ള ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് ഭാര്യ ഷീജയെ ബിനു വെട്ടിക്കൊലപ്പെടു ത്തിയത്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. മക്കളായ അഭിനവ്(11)അനുരാഗ്(5) എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.
സംഭവത്തിന് പിന്നാലെ രക്ഷപെട്ട ബിനുവിനായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.