കല്പറ്റ: വയനാട് താമരശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്. ഏഴാംവളവില്‍ കണ്ടെയ്നർ ലോറി കുടുങ്ങിയതോടെയാണ് കുരുക്ക് രൂക്ഷമായത്.
ഒരുവരിയിലൂടെ ചെറുവാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നത്.
രാവിലെ 6.50നാണ് കണ്ടെയ്നർ ലോറി വളവില്‍ കുടുങ്ങിയത്. തിങ്കളാഴ്ചയായതിനാല്‍ ചുരംകയറുന്ന വാഹനങ്ങളുടെ എണ്ണം കൂടുതലാണ്.
ലോറി പെട്ടെന്ന് സ്ഥലത്തുനിന്ന് മാറ്റാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതേത്തുടർന്ന് ക്രെയിൻ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.