ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയറി ബ്രാന്‍ഡും, പ്രതിദിനം ക്ഷീര കര്‍ഷകരില്‍ നിന്നും 95 ലക്ഷം ലിറ്റര്‍ പാല് സംഭരിക്കുകയും, ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം നടത്തിവരികയും ചെയ്യുന്ന 48 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്വാളിറ്റി ഡയറി ബ്രാന്‍ഡായ നന്ദിനി, കേരളത്തില്‍ നന്ദിനി കഫേ മൂ എന്ന പേരില്‍ ഫ്രാന്‍ഞ്ചൈസി ഔട്ട്ലെറ്റുകള് ക്ഷണിക്കുന്നു.
കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഡയറി ബ്രാന്‍ഡായ നന്ദിനിയുടെ എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകള് ആയ ‘ നന്ദിനി കഫേ മൂ ‘ കേരളത്തില്‍ തുടങ്ങുന്നത് ഫ്രാഞ്ചൈസി മോഡലില്‍ ആയിരിക്കും. എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകളില് നിന്നും പാല്, തൈര്, പനീര്‍, ബട്ടര്‍, ചീസ്, സ്വീട്സ്, ടെട്ര പൗചിലുള്ള പാല്, ഫ്രഷ് മില്‍ക്, ചോക്കലേറ്റ്, നാല്പതില് അധികം ഫ്ലേവര്‍സ് ഉള്ള ഐസ്ക്രീമുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് നേരിട്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഔട്ട്ലെറ്റുകളില് ഉണ്ടായിരിക്കും. അതിനോട് ചേര്‍ന്നുള്ള കഫേറ്റീരിയയില്‍ നന്ദിനി പ്രോഡക്ടുകള്‍ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളായ പാസ്ത , പിസ്സ , വേഫേര്‍ , ലോഡ്ഡ് ഫ്രൈസ് , ഷേക്സ് , ജൂസ് എന്നിവ ലഭ്യമാണ്.
നന്ദിനിയുടെ കഫേകളിലും ഔട്ട്ലെറ്റുകലിലും ഉത്പന്നങ്ങള്‍ എല്ലാം മികച്ച ഗുണനിലവാരത്തിലും ,ന്യായ വിലയിലുമാണ് ലഭ്യമാക്കുന്നത്. കേരളത്തിലെ നിലവിലെ ലീഡിങ് ബ്രാന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നന്ദിനിയുടെ പ്രോഡക്ടുകള്‍ 30 മുതല്‍ 35 ശതമാനം വരെ എം. ആര് .പി വിലകുറവിലാണ് ലഭ്യമാക്കിയിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ പാല് വിതരണം നടത്തുന്ന മറ്റു ഡയറി ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പാലില്‍ 3 ശതമാനം ഫാറ്റും 28 രൂപയുമായിരിക്കെ 3.5 ശതമാനം ഫാറ്റും 8.5 എസ്. എന്‍. എഫ് ഉം ആയി വരുന്ന നന്ദിനിയുടെ മില്കിന് 25 രൂപ മാത്രമേ വില വരുന്നുള്ളൂ. കേരളത്തില്‍ ഫ്രാന്‍ഞ്ചൈസി ഔട്ലെറ്റുകള് തുടങ്ങുന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കാളിത്വത്തിനും ഈ നമ്പറില്‍ വിളിക്കുക. 8086006644, 7909221144