ശബരിമല റോപ്പ് വേ പദ്ധതിക്ക് കൊല്ലത്ത് ബദൽ സ്ഥലം. കുളത്തൂപുഴ താലൂക്കിൽ കട്ടളപ്പാറയിലെ റവന്യൂ ഭൂമി വനംവകുപ്പിന് നൽകാൻ ധാരണയായി. ഈ മണ്ഡലകാലം പൂർത്തിയാകും മുമ്പ് നിർമാണ പ്രവർത്തികൾ ആരംഭിക്കാനാണ് തീരുമാനം. പാരിസ്ഥിതിക എതിർപ്പും ഭൂവിനിയോഗ പ്രശ്നങ്ങളും കാരണം ഈ പദ്ധതി നിർത്തിവച്ചു.
പമ്പ ഹിൽടോപ്പിൽ പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ താലൂക്കിൽ കട്ടളപ്പാറയിലെ റവന്യു ഭൂമി നൽകും. ഇതിനായി വിശദമായ റിപ്പോർട്ട് നൽകാൻ കൊല്ലം ജില്ലാ കളക്ടറെ ചുമലതലപ്പെടുത്തി. നേരത്തെ കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴി പരിഗണിച്ചെങ്കിലും റവന്യു-വനം വകുപ്പുകൾ തമ്മിൽ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് തർക്കം ഉയർന്നതോടെയാണ് പുതിയ സ്ഥലം കണ്ടെത്തിയത്.