മൂവാറ്റുപുഴ: ഷിന്ബുക്കന് കരാത്തെ ഓര്ഗനൈസേഷന് ഇന്നും നാളെയും മൂവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്കൂളില്‍ ദേശീയ കരാത്തെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ഞൂറോളം താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6 വയസ് മുതല്‍ 60 വയസുവരെയുളളവര്‍ വിവിധ വിഭാഗങ്ങളിലായി മത്സരിക്കും. 8 ചതുരശ്ര മീറ്റര്‍ വരുന്ന അഞ്ച് ചതുരങ്ങളില്‍ ഒരേ സമയം മത്സരം നടക്കും. വ്യക്തിഗത, ഫൈറ്റിംങ് ഇനങ്ങളിലും മത്സരം ഉണ്ടാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള അറുപത് റഫറി ജഡ്ജിമാര്‍ വിധി നിര്‍ണയം നടത്തും. മത്സരം നിയന്ത്രിക്കാന്‍ പരീശീലനം ലഭിച്ച സംഘവും ഉണ്ടാകും. ഇന്ന് രാവിലെ 8 ന് മത്സരം ആരംഭിക്കും. 10 ന് മാത്യു കുഴല്നാടന് ഉദ്ഘാടനം ചെയ്യും. നിര്‍മ്മല പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടിയില്‍, കരാത്തെ കേരള അസോസിയേഷന് പ്രസിഡന്റ് ഹാന്‍ഷി രാം ദയാല്‍, ഷിന്‍ബുക്കാന്‍ ഇന്ത്യ ചീഫ് രഞ്ജിത് ജോസ്, ദേശീയ താരം ആഗ്നസ് ആഷിം എന്നിവര്‍ പ്രസംഗിക്കും. നാളെ വൈകിട്ട് 7 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്യും.