പാലായിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ കേരള ഹൈക്കോടതി അനുവദിച്ച അഭിഭാഷകരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പന് എം.എല്‍.എ സുപ്രിംകോടതിയില്‍.
ഹൈക്കോടതി നടപടി മുന്‍വിധിയോടെയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്ജിക്കാരന് സൗജന്യ നിയമ സഹായത്തിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാതെയാണ് നടപടിയെന്ന് മാണി സി കാപ്പന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പാലാ തെരഞ്ഞെടുപ്പ് അനുബന്ധമായിട്ടുള്ള മറ്റൊരു ഹര്‍ജിയിലെ അഭിഭാഷകരെ തന്നെ ഈ കേസിലും കോടതി നിയോഗിച്ചത് കൃത്യമായ മുന്‍വിധിയോടെയാണെന്ന് കാപ്പന് വ്യക്തമാക്കുന്നു.
ഹര്ജിക്കാരന് പാലാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച വ്യക്തിയാണ്. അതിനാല്‍ സൗജന്യ നിയമ സഹായം ലഭിക്കാനുള്ള അര്‍ഹത ഇല്ലെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാണി സി കാപ്പന് പറയുന്നു. അഭിഭാഷകന് റോയി ഏബ്രഹാമാണ് മാണി സി കാപ്പനു വേണ്ടി സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
പാലാ തെരഞ്ഞെടുപ്പില്‍ അനുവദിക്കപ്പെട്ട തുകയേക്കാള്‍ കൂടുതല്‍ പണം രാഷ്ട്രീയപാര്‍ട്ടികള്‍ ചെലവഴിച്ചെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.വി ജോണ്‍ ആണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.വി ജോണിന് 249 വോട്ടുകളായിരുന്നു ലഭിച്ചത്.