സിനിമയില്ലാതെ നമുക്ക് ജീവിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സെപ്തംബർ ആറിന് ഒറ്റക്കൊമ്പൻ തുടങ്ങുമെന്ന് അറിയിച്ച സുരേഷ് ഗോപി മുന്നോട്ട് പോകാൻ അനുമതി തേടി. സിനിമാ ചേംബർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ ചെയ്യാൻ അനുവാദം ചോദിച്ചെങ്കിലും പക്ഷേ കിട്ടിയില്ലെന്നും ഒരുപാട് സിനിമകളുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ പേപ്പർ മാറ്റി വച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
അനുമതി ലഭിച്ചില്ലെങ്കിലും സിനിമയിൽ അഭിനയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മന്ത്രിസ്ഥാനത്തെ ബാധിക്കാതിരിക്കാൻ ചിത്രീകരണ ലൊക്കേഷനുകളിൽ ഇതിനുള്ള സാഹചര്യമൊരുക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും സിനിമയാണ് തൻ്റെ പാഷനെന്നും അദ്ദേഹം പറഞ്ഞു. അതില്ലെങ്കിൽ താൻ ചത്തു പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇനി അതിന്റെ പേരിൽ തന്നെ മന്ത്രി സ്ഥാനത് നിന്നു മാറ്റുന്നുവെങ്കിൽ താൻ രക്ഷപെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.