കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ തമിഴ്നാട് പോലീസ് കന്യാകുമാരി ബീച്ചിൽ തിരച്ചിൽ നടത്തുകയാണ്. പരിസരത്തെ കടകളിലും ഫോട്ടോഗ്രാഫര്‍മാരെയും കുട്ടിയുടെ ചിത്രം കാണിച്ചു. കന്യാകുമാരി പോലീസ് ബസ് സ്റ്റോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ചു. പരിശോധനയ്ക്കായി കുട്ടികളുടെ ഫോട്ടോകൾ ആളുകളെ കാണിക്കുന്നു.
കുട്ടി കന്യാകുമാരിയിലെത്തിയതായി സ്ഥിരീകരിച്ചതായി കഴക്കൂട്ടം എസ്പി നിയാസ് പറഞ്ഞു. കേരള പൊലീസ് സംഘത്തിന്റെ തിരച്ചില്‍ തുടരുകയാണ്. അന്വേഷണത്തിന് തമിഴ്നാട് പൊലീസിന്റെയും സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് ഡിസിപി ഭരത് റെഡ്ഡി പറഞ്ഞു. കന്യാകുമാരിയില്‍ കണ്ടെന്ന് മൊഴി ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഡിസിപി പറഞ്ഞു. പുലർച്ചെ 5.30 ന് സമീപത്തെ ഓട്ടോഡ്രൈവർമാർ കുട്ടിയെ കണ്ടതായി പൊലീസിന് വിവരം നൽകി.