കൊച്ചി: അതിജീവനത്തിന് നിലമ്പൂരെയും കവളപ്പാറയിലെയും ജനങ്ങള്‍ക്ക് കൈതാങ്ങായി സഹൃദയം ചാരിറ്റബിള്‍ സൊസൈറ്റിയും വഴിയോര കച്ചവട തൊഴിലാളി യൂണിയനും (CITU).
മലബാറിലെ ഉള്‍പ്രദേശങ്ങളിലെ ദുരന്ത മേഖലയിലേയ്ക്ക് അരി, പലചരക്ക് സാധനങ്ങള്‍, പായകള്‍, അടുക്കളയിലേക്കാവശ്യമായ പാത്രങ്ങള്‍ , കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, അടക്കം 4 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് സഹൃദയം ചാരിറ്റബിള്‍ സൊസൈറ്റിയും വഴിയോര കച്ചവട തൊഴിലാളി യൂണിയനും മലബാറിലെത്തിച്ച് വിതരണം നടത്തിയത്.
കൊച്ചിയില്‍ വഴിയോര കച്ചവടെ നടത്തുന്ന ഒരുപറ്റം ആളുകളുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം എടുത്താണ് സാധനങ്ങള്‍ ശേഖരിച്ച് പായ്ക്ക് ചെയ്തത്. മുന്‍പ് സഹായമെത്താതിരുന്ന ഉള്‍പ്രദേശങ്ങളായ നിലംബൂര് കവളപ്പാറ, ഉപ്പട, ചാത്തന്മുണ്ട, ഓടയ്ക്കല്‍, ശാന്തിഗ്രാം തുടങ്ങിയാ പ്രദേശങ്ങളിലാണ് സഹായം വിതരണം ചെയ്തത്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പ്രഭാകരന് നായിക്ക് വാഹനം ഫ്ളാഗ്ഓഫ് ചെയ്തു. സഹൃദയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സെക്രട്ടറി മാഹിന്‍ അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം വിനോദ് മാത്യു ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പിജെ പോള്‍സണ്‍, പ്രസിഡന്റ് ഖദീജാ റിഷ്ബത്ത്, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. റിയാസ്, ഫിറോസ്, ഷമീര്‍, ഷംസു, നിസാം, സുരേഷ്, കെ.ഇ. ഷമീര്‍ എന്നിവര്‍ നേതൃത്വം നല്കി.