മൂവാറ്റുപുഴ: പ്രളയദുരിതാശ്വാസത്തിന് ചെരുപ്പ് പോളീഷു ചെയ്ത് ഫണ്ട് കണ്ടെത്തുകയാണ് സൈയ്തു കുഞ്ഞ്. ബധിരനും മൂകനുമായ മൂവാറ്റുപുഴ കാവുംങ്കരമoത്തില്‍ സൈയ്തു കുഞ്ഞന്ന അറുപതുകാരനാണ് ചെരുപ്പ് പോളീഷ് ചെയ്ത് ഇതില്‍ നിന്നും ലഭിക്കുന്നവരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുവാന് ഒരുങ്ങുന്നത്.
എഫ് എ സി ടി യില്‍ നിന്നും വിരമിച്ചയാാളാണ് സൈയ്തു കുഞ്ഞ്. രണ്ട് പതിറ്റാണ്ടു മുമ്പ് കൊല്ലം ,എറണാകുളം കെ എസ് ആര് ടി സി ബസ് സ്റ്റാന്റുകളും ബസുകളും ശുചീകരിച്ച് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ നേടിയതാണ് സൈയത് കുഞ്ഞും കുടുംബവും .പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും, പൊതു ഇടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇടപെടല്‍ നടത്താന്‍ വൈകല്യങ്ങളൊന്നും ഇദ്ദേഹത്തിന് തടസമല്ല.
മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മൂന്നുദിവസമാണ് സൈയ്തു കുഞ്ഞ ചെരുപ്പു പോളീഷ് ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നത്. ബുധനാഴ്ചച രാവിലെ നടന്ന ചടങ്ങില്‍ മൂവാറ്റുപുഴ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എം.സൂഫി ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.എം.ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി.വൈ. നൂറുദ്ദീന്‍, കെ.പി. റസാഖ്, കെ.വൈ. അന്‍സാരി, എ.എസ്.ഐ അനില്‍കുമാര്‍, ഉസ്മാന് മൂവാറ്റപുഴഎന്നിവര്സംസാരിച്ചു. വെള്ളിയാഴ്ച വൈകിട്ട് വരെ യാണ് ഫണ്ട് ശേഖരണം.