മലപ്പുറത്തെ പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്, മകൻ മുഹമ്മദ് അമീൻ, ഒടമലയിൽ സ്വദേശി കുഞ്ഞിമുഹമ്മദ് എന്നിവരാണ് മരിച്ചത്. എൻജിൻ ഷെഡിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനും മരിച്ചു. കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പുരയിലാണ് അച്ഛന്റെയും മകന്റെയും മൃതദേഹം കണ്ടത്.
പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുട്ടി ഷോക്കേറ്റ് മരിച്ചതായും റിപ്പോർട്ടുണ്ട്. രണ്ട് മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. മലപ്പുറം പെരിന്തൽമണ്ണ ഒടമലയിൽ കുഞ്ഞിമുഹമ്മദ് എന്ന മാനു (42) ആണ് മരിച്ചത്. ചക്ക പറിക്കുന്നതിനിടെ കമ്പി ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.