ചെങ്ങന്നൂര്‍ : മാര്‍ത്തോമ്മ സഭ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനത്തിന് 12.83 കോടിയുടെ വാര്‍ഷിക ബജറ്റ് ട്രഷറര്‍ ജോജി ചെറിയാന് അവതരിപ്പിച്ചു. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് മാര്‍ത്തോമ്മ സഭയുടെയും മാവേലിക്കര ജ്യോതിസിന്റെയും സഹകരണത്തോടെ ഭിന്നശേഷിയുളള മുതിര്‍ന്ന വ്യക്തികളുടെ പുനരധിവാസത്തിന് ഒരുകോടിയുടെ പദ്ധതി നടപ്പാക്കും.
മാവേലിക്കര പോളച്ചിറക്കല്‍ മിഷന് ഫീല്‍ഡ് പുനരുദ്ധാരണം 25 ലക്ഷം, സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠനത്തിനായി 25 ലക്ഷവും ചെലവഴിക്കും. കരുതല്‍ പദ്ധതിക്കായി 20 ലക്ഷം വീതവും കല്ലിമേല്‍ നിര്‍മിക്കുന്ന ജ്യോതിസ് ഹോം പദ്ധതി പൂര്‍ത്തീകരണത്തിന് 50 ലക്ഷംവും മാറ്റിവെക്കും.
ഭദ്രാസനത്തിന്റെ വാര്‍ഷിക അസംബ്ലി യോഗത്തില്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അധ്യക്ഷനായി. വികാരി ജനറാള്‍ ഭദ്രാസന സെക്രട്ടറി ഡോ. സാംസണ് എം. ജേക്കബ്, വികാരി ജനറാള്‍ ഡോ. ജയന് തോമസ്, ഫാ. തോമസ് വര്‍ഗീസ്, ഫാ. സ്കറിയ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു