ഇടുക്കിയലെ ആനസഫാരി കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടതിൽ വനംവകുപ്പ് കേസെടുത്തു.കേരള ഫാം എന്ന ആനസഫാരി കേന്ദ്രം പ്രവർത്തിച്ചിരുന്നത് നിയമ വിരുദ്ധമായാണെന്ന് കണ്ടെത്തി . വനം വകുപ്പ് മുമ്പ് സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് അവഗണിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വനം വകുപ്പും ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്നലെയാണ് കല്ലാറിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചത്. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് കൊല്ലപ്പെട്ടത്.ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ബാലകൃഷ്ണന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും