മദ്യത്തിൽ നിന്നുള്ള വരുമാനം വർധിപ്പിക്കാൻ സംസ്ഥാനത്ത് ഡ്രൈ ഡേ നിർത്തലാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ചയായി. കുറിപ്പ് തയ്യാറാക്കി സമർപ്പിക്കാൻ ടൂറിസം മന്ത്രിയെ യോഗം ചുമതലപ്പെടുത്തി. വരുമാനം കൂട്ടാൻ ബീവറേജസ് ഔട്ട്ലറ്റ് ലേലം ചെയ്യാനുള്ള സാധ്യതയും സർക്കാർ തേടുകയാണ്. .
എല്ലാ കാലത്തും ബാർ ഓപ്പറേറ്റർമാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് മദ്യലഭ്യതയും എല്ലാ ദിവസവും ഉറപ്പാക്കുക എന്നതാണ്. എന്നാൽ അങ്ങനെയൊരു കാര്യം അടുത്ത കാലം വരെ മാറി മാറി വന്ന സർക്കാരുകൾ ആലോചിച്ചതേയില്ല. എന്നാലിപ്പോൾ ആ അവസരം ബാർ മുതലാളിമാർക്ക് വന്ന് ചേർന്നിരിക്കുകയാണ് മാർച്ച് ഒന്നിന് സെക്രട്ടറി ജനറൽ വിളിച്ച യോഗത്തിൽ ഡ്രൈ ഡേ നിർത്തലാക്കുന്നതിനെ കുറിച്ച് വിശദമായി ചർച്ച ചെയ്തു. സെക്രട്ടേറിയറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 10.30ന് സെക്രട്ടറി ജനറലിൻ്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൻ്റെ മിനുട്സിലാണ് ഡ്രൈ ഡേ നിർത്തലാക്കുന്നതിനെക്കുറിച്ചുള്ള ഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്.