കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. വൈകുന്നേരം മൂന്ന് മണിക്ക് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി എടുത്തത്.ഏപ്രില്‍ 27 ന് രാത്രിയായിരുന്നു വിവാദസംഭവം നടന്നത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍വച്ചാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മില്‍ തര്‍ക്കമുണ്ടായത്.
ഡ്രൈവർ യദു ലൈഗിംകാധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് അന്വേഷണം വേഗത്തിൽ പുരോഗമിക്കുന്നത്. യദു നൽകിയ പരാതിയിൽ പ്രതിയാക്കപ്പെട്ട മേയർക്കും എംഎൽഎക്കുമെതിരെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. മേയറും സംഘവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവർ യദുവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടർന്ന് സംഭവ ദിവസം തന്നെ മേയറുടെ പരാതിയില്‍ ഡ്രൈവര്‍ യദുവിനെ പൊലീസ് പിടികൂടി, ജാമ്യത്തില്‍ വിട്ടയച്ചു.