മുവാറ്റുപുഴ: മഹാത്മാഗാന്ധി സര്‍വ്വകലാശാല 2023 ജൂലൈയില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഡിഗ്രി പരീക്ഷയില്‍ മുവാറ്റുപുഴ സ്ക്കൂള് ഓഫ് ആക്കിടെക്ച്ചര്, മൂകാംബിക ടെക്നിക്കല്‍ ക്യാംപസിന് റാങ്കുകളുടെ രത്ന ശോഭ. ഈ വര്‍ഷം ഒന്നും ,രണ്ടും റാങ്കുകള്‍ ഉള്‍പ്പടെ അഞ്ച് റാങ്കുകളാണ് മൂകാംബിക ക്യാംപസ്സിനെ തേടിയെത്തിയത് .
മഹാത്മാഗാന്ധി സര്‍വ്വകലാശാല 2023 ജൂലൈയില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഡിഗ്രി പരീക്ഷയില്‍ റാങ്കുകളുടെ അടിസ്ഥാനത്തില്‍- ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദീക്ഷിത് ലാല്‍ കോഴിക്കോട് മാവൂര്‍ മേലുഹ വീട്ടില്‍ ധര്മ്മലാലിന്റെയും പ്രബീനയുടെയും മകനാണ് .
രണ്ടാം റാങ്കിന് അര്‍ഹയായ നസ്മ അക്ബര്‍ കലൂര്‍ കല്ലൂപ്പറമ്പില്‍ അക്ബറിന്റെയും ഷോബി അക്ബറിന്റെയും മകളാണ്.
നാലാം റാങ്ക് കരസ്ഥമാക്കിയ നിമിഷ ഗായത്രി, എളമക്കര താണിക്കല്‍ ഹൗസില്‍ ടി.പി അശോകന്റെയും സിന്ധുവിന്റെയും മകളാണ്.
എറണാകുളം പള്ളുരുത്തി ചിറ്റനാട്ടു വീട്ടില്പ്രതാപന്റെയും ഉമാദേവിയുടെയും മകളാണ് ഏഴാം റാങ്ക് നേടിയ ശ്രീലക്ഷ്മി സി.പി.
ഒന്‍പതാം റാങ്ക് നേടിയ മുഹ്സീന പി.എസ് അബ്ദുല്‍സലാമിന്റെയും , റസീന സലാമിന്റെയും മകളും കണ്ണമാലി പുറത്തിങ്കല് ഹൗസില്‍ ഷറീഫ് ജബ്ബാറിന്റെ പത്നിയുമാണ് .