ചിറ്റൂര്‍: മാതാവിന്റെ ഖബറടക്കത്തെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയില്‍ കലാശിച്ചതോടെ 29 പേര്‍ക്കെതിരെ പൊലീസ് കേസ്. കൊഴിഞ്ഞാമ്ബാറ പരേതനായ സയിദ് മുഹമ്മദ് റാവുത്തറുടെ ഭാര്യ സാലിയാബീവിയുടെ(95) മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
സുന്നത്ത് ജമാഅത്ത് വിശ്വാസപ്രകാരം വേണമെന്നും, തൗഹീദ് ജമാഅത്ത് വിശ്വാസ പ്രകാരം വേണമെന്നും പറഞ്ഞായിരുന്നു മക്കള്‍ തമ്മിലുള്ള തര്‍ക്കം. നാട്ടുകാരുടെ പിന്തുണയോടെ ഒരു മകന് ജമാഅത്ത് പ്രകാരം ഖബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ മറ്റൊരു മകന് എതിര്‍പ്പുമായി എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
തര്‍ക്കം അടിപിടിയിലേക്ക് എത്തിയതോടെ കൊഴിഞ്ഞാമ്ബാറ പൊലീസ് ഇടപെട്ട് കരുവപാറ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു. വീരംപൊറ്റ ഷംസുദ്ധീന്റെ പരാതിയില്‍ 20 പേര്‍ക്കെതിരേയും, ആലംപാടി സ്വദേശി ഷെഫീക്കിന്റെ പരാതിയില്‍ 9 പേര്‍ക്കെതിരേയും കേസെടുത്തു.