വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കയുടെ പ്രചാരണത്തിനായി സോണിയാ ഗാന്ധിയും സോണിയയുടെ സന്ദർശന തീയതി തയ്യാറാക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്ക ഈ മാസം 23ന് വയനാട്ടിലെത്തും. . ഒപ്പം ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയും ഉണ്ടാകും. ഇരുവരും റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് ജില്ലാ കളക്ടർക്ക് പത്രിക സമർപ്പിക്കുക. തുടർന്ന് വിവിധ നിയോജകമണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണം നടത്തും.
പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനുമാണ് വയനാട്ടിൽ യുഡിഎഫ് മണ്ഡലം കൺവെൻഷനുകളുടെ ഭാഗമാകുന്നത്. ആർഎസ്എസിനെ എതിർക്കാനാണ് പ്രിയങ്കാ ഗാന്ധിയെ പാർലമെന്റിലേക്ക് അയക്കുന്നതെന്നും, 5 ലക്ഷത്തിൽ അധികം ഭൂരിപക്ഷം നേടുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞിരുന്നു.