കോതമംഗലം: കോതമംഗലത്ത് യുവതിക്ക് നേരെ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത പ്രതി പിടിയില്‍. മുവാറ്റുപുഴ രണ്ടാര്‍കര കോട്ടപ്പടിക്കല് ജൗഹര്‍ കരീം (32) ആണ് പിടിയിലായത്.നെല്ലിക്കുഴി ചെറുവട്ടൂരിലാണ് സംഭവം നടന്നത്.പോത്താനിക്കാട് സ്വദേശിയും വിവാഹമോചിതയുമായ 27കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യുവതിയെ തട്ടിക്കൊണ്ട് പോയി പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവെക്കുകയുമായിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ യുവതി ചികിത്സയിലാണ്.
വിവാഹിതനും നാലു മക്കളുടെ പിതാവുമായ പ്രതിയും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും ബന്ധത്തില്‍ നിന്ന് യുവതി പിന്മാറിയതിന്റെ വൈരാഗ്യമാണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.