ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ സാംസ്കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പ്രതികരിക്കാൻ ചലച്ചിത്ര നടി കൂടിയായ മന്ത്രി ഹേമ വിസമ്മതിച്ചു. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ലെന്നും ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് പുറത്തു വന്നു നല്ലതാണ്. അവസരങ്ങൾ ലഭിക്കുന്നത് വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പണ്ടേ കേൾക്കുന്നതാണ്.
ആരും എന്നോട് പരാതി പറഞ്ഞില്ല. പറഞ്ഞാൽ പ്രതികരിക്കും. എന്തുകൊണ്ടാണ് നമ്മൾ അനാവശ്യ കാര്യങ്ങളെക്കുറിച്ച് ഊഹങ്ങൾ പറയുന്നത്? ആളുകളെ ദ്രോഹിക്കാൻ ഞാൻ തയ്യാറല്ല. സാംസ്കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. സിനിമ മേഖലയില്‍ എല്ലാ ശരിയാണെന്ന് അഭിപ്രായമില്ല.അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയാനില്ല.
ആരും ഇത്തരം കാര്യങ്ങളില്‍ തന്നോട് പരാതി പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടിൽ സര്‍ക്കാര്‍ നല്‍കേണ്ട ശുപാര്‍ശയിൽ സാംസ്കാരിക വകുപ്പ് ഉചിതമായ നടപടിയെടുക്കും. ഷൂട്ടിങ് ലോക്കേഷനില്‍ ബാത്ത് റൂം സൗകര്യമില്ലാത്തതോക്കെ ഉടൻ നടപടിയെടുക്കേണ്ട കാര്യമാണ്. സീനിയറായ നടികളുടെ കാരവൻ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്സ് സംഘടന ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതാണ്. മൊത്തത്തില്‍ ഉള്ള പഠനമാണ്. അതില്‍ ചില കാര്യങ്ങള്‍ മാത്രം എടുത്ത് ചാടേണ്ട. പണ്ടും ഇതുപോലെയുള്ള കഥകള്‍ കേട്ടിടട്ടുണ്ട്.
ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കേണ്ടതില്ല. കുറ്റക്കാരുടെ പേരോ മറ്റോ പറഞ്ഞിട്ടില്ല. അതിനാല്‍ അതെക്കുറിച്ച് പറയാനില്ല. വ്യക്തിപരമായ അധിക്ഷേപത്തിന് കാരണമാകുന്ന ചര്‍ച്ചകള്‍ക്കില്ല. കോടതി പറഞ്ഞ രേഖകള്‍ക്ക് അപ്പുറത്ത് എന്തെങ്കിലും ലഭിക്കുമോയെന്ന് അറിയില്ല. ഇക്കാര്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയ്ക്ക് ഒരു കാര്യവുമില്ലെന്നും ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചു.