കോട്ടയത്തെ പെട്രോൾ പമ്പിൽ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. വ്യാജ നമ്പർ ഉപയോഗിച്ച വെള്ള കാറിൽ എത്തിയാണ് ഇന്ധനം നിറക്കുന്നത്. പ്രദേശത്തെ വിവിധ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറച്ചതിനാലാണ് വാഹനം മുങ്ങിയതെന്നാണ് പെട്രോൾ പമ്പുടമകളുടെ വാദം.
വൈകുന്നേരങ്ങളിലാണ് ഇന്ധനം നിറയ്ക്കാനായി അജ്ഞാത്രനായ വ്യക്തി കാറിൽ പമ്പുകളിൽ എത്തുന്നത്. 4200 രൂപയ്ക്ക് പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കും. തുടർന്ന് പണം നൽകുന്നതിന് വേണ്ടി ഗൂഗിൾ പേ ചോദിക്കും. ഇതിലേക്ക് ജീവനക്കാർ തിരിയുന്ന സമയത്ത് കാർ എടുത്ത് സ്ഥലം വിടും. കഴിഞ്ഞ 13ാം തിയതി ചങ്ങനാശേരിയിലെ മാപ്പള്ളിയിലെ അമ്പാടി പമ്പിലാണ് ഈ കാർ അവസാനം എത്തിയത്.