ശുചിമുറി മാലിന്യം ഒഴുക്കിയതിന് KSRTCക്ക് നോട്ടീസ് അയച്ച് ചൂർണിക്കര പഞ്ചായത്ത്. KSRTC റീജിയണൽ ഓഫീസിൽ നിന്നും മാലിന്യം പെരിയാറിലേക്ക് ഒഴുക്കുന്നുവെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. ഹെൽത്ത്ഹെൽത്ത് ഇൻസ്പെക്ടറുടെ പരിശോധനയിൽ മാലിന്യം കുഴിച്ചിടുന്നതായി കണ്ടെത്തി.
അടുക്കി വച്ചിരിക്കുന്ന ടയറുകളാണ് ഡെങ്കിപ്പനി പടരാൻ കാരണമെന്നും പഞ്ചാത്ത് അധികൃതർ വ്യക്തമാക്കി. മേഖലാ കെഎസ്ആർടിസി വർക്ക്ഷോപ്പിൽ മൂന്നാഴ്ചയ്ക്കിടെ അഞ്ച് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
അതേസമയം, ഈ ജില്ലയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 344 പേർക്ക് ഡെങ്കിപ്പനി പിടിപെട്ടു. എറണാകുളത്തിന് ശേഷം ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ള ജില്ലയാണ് കൊല്ലം. പത്തിലധികം പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈഡിസ് കൊതുകുനിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധമാർഗം.