പാലക്കാട്: ആലത്തൂർ എം.പി. രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസിൻ്റെ സമ്മാനം. രമ്യയ്ക്ക് വാഹനം വാങ്ങി നല്‍കാനാണ് തീരുമാനം. ഓഗസ്റ്റ് 9 ന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാറിൻ്റെ താക്കോല്‍ കൈമാറും. രമ്യയ്ക്കു സഞ്ചരിക്കാന്‍ വാഹനം വാങ്ങി നല്കാന് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെൻ്റെ കമ്മിറ്റിയാണ് തീരുമാനിച്ചത്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പെടെയുളളവരുടെ പിന്തുണയുണ്ട്.കാറിന് പതിനാലു ലക്ഷം രൂപയാണ് വില. ഇതിനായി കൂപ്പണ്‍ പിരിവിലൂടെ പണം കണ്ടെത്തും. പൊതുജനങ്ങളില്‍ നിന്ന് പിരിക്കാതെ യൂത്തു കോണ്‍ഗ്രസില്‍ നിന്ന് മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം ഒരാഴ്ചയ്ക്കുളളില്‍ പിരിച്ചെടുക്കാനാണ് തീരുമാനമെന്നും 1400 കൂപ്പണ്‍ അച്ചടിച്ചതായും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപ് അറിയിച്ചു.