കൊല്ലം: കൊല്ലം ശാസ്താംകോട്ടയ്ക്ക് അടുത്ത് റെയിൽവേ വൈദ്യുതി ലൈനിൽ തകരാറുള്ളതിനാൽ തീവണ്ടികൾ വൈകുമെന്ന് റെയിൽവേ. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ 25 കെവി വൈദ്യുത ലൈനിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് ഈ പാതയിൽ സിംഗിൾ ലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഒരു സമയത്ത് ഒരു തീവണ്ടി മാത്രമേ കടന്നു പോകൂ എന്നതിനാൽ, തീവണ്ടികൾ വൈകും. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ഇതുവഴി കടന്നു പോകേണ്ട തീവണ്ടികളാണ് വൈകുക.
ട്രെയിൻ നമ്പർ 56366 പുനലൂർ – ഗുരുവായൂർ പാസഞ്ചറും, 66310 കൊല്ലം എറണാകുളം മെമുവും റദ്ദാക്കിയതായും റെയിൽവേ അധികൃതർ അറിയിച്ചു.