തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന (അതിഥി) തൊഴിലാളികള്‍ക്കായി ആരംഭിച്ച ആവാസ് പദ്ധതി പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത് റോയിക്ക് കരുതലിന്റെ ചിറകായി.
കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും എറണാകുളം ജില്ലാ ലേബര്‍ ഓഫീസിലേക്ക് വന്ന ഒരു ഫോണ്‍ സന്ദേശമാണ് ചിരഞ്ജിത്തിന് ആശ്വാസമാകുന്നത്. ഓഫീസ് സമയം കഴിഞ്ഞിട്ടും രാത്രി പത്തേകാലോടെ ഉത്തരവാദിത്തത്തിന്റെ നിശ്ചയദാര്‍ഡ്യത്തോടെ ആശുപത്രിയിലേക്ക് ഓടിയെത്തി രാത്രി ഒന്നര വരെ പ്രശ്നത്തിലിടപെട്ട ജില്ലാ ലേബര്‍ ഓഫീസിലെ ജീവനക്കാരനായ കൃഷ്ണപ്രസാദ്, അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്കിയ എറണാകുളം ജില്ലാ ലേബര്‍ ഓസീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി.ബി.ബിജു എന്നിവരെ കൃതാര്‍ഥതയോടെയാണ് ചിരഞ്ജിത് ഓര്‍മ്മിക്കുന്നത്.
ഒരു ഫോണ്‍ കോള്‍ പിന്നെ ദ്രുതഗതിയിലായിരുന്നു നീക്കങ്ങള്‍.
വെള്ളിയാഴ്ച വൈകുന്നേരം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും ആര്‍എസ്ബിവൈ എറണാകുളം ജില്ലാ പ്രൊജക്ട് മാനേജര്‍ക്ക് വന്ന ഒരു ഫോണ്‍ കോള്‍ ജില്ലാ ലേബര്‍ ഓഫീസിലേക്ക് കൈമാറുകയായിരുന്നു. ആശുപത്രിയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ചിരഞ്ജിത്ത് റോയ് എന്നൊരാള്‍ ഐസിയുവില്‍ അഡ്മിറ്റ് ആയിട്ടുണ്ട് . അദ്ദേഹം ചോര ഛര്‍ദ്ദിച്ചു എന്നുമാണ് ആശുപതച്രി പിആര്‍ഓ അറിയിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയെന്നും ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി വഴിയുണ്ടോ എന്നുമായിരുന്നു അന്വേഷണം. അന്വേഷണത്തില്‍ അതിഥി തൊഴിലാളിയായ ചിരഞ്ജിത് ആവാസ് എന്റോള്‍മെന്റ് നടത്തിയിട്ടില്ലെന്ന് വ്യക്തമായി. പിന്നെ ദ്രുതഗതിയിലായിരുന്നു നീക്കങ്ങള്‍.
ആവാസ് കാര്‍ഡ് വിതരണത്തിന്റെ ചുമതലയുള്ള എറണാകുളം ജില്ലാ ലേബര്‍ ഓസീസര്‍ (ഇ) വി.ബി.ബിജുവിനെ ഇക്കാാര്യം അറിയിച്ചതോടെ ഉടന്‍ കാര്‍ഡ് നല്‍കാമെന്നും ആശുപത്രിയില്‍ എത്താമെന്നും അദ്ദേഹം അറിയിച്ചു. അതനുസരിച്ചു ആശുപത്രി പിആര്‍ഓ മുഖാന്തിരം ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്യുകയും ചെയ്തു.
രാത്രി 10.15 ജില്ലാ ലേബര്‍ ഓഫീസിലെ ജീവനക്കാരനായ കൃഷ്ണപ്രസാദ് ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്നും രോഗിയുടെ അടുത്ത് എത്താനുള്ള വഴി അറിയിക്കാനും ആവശ്യപ്പെട്ടു. ആശുപത്രിയില്‍ സഹായിക്കാം എന്ന് അറിയിച്ചിരുന്ന കുട്ടി റിസ്ക് ആയതിനാല്‍ ഒപ്പം വരാന്‍ കഴിയില്ല എന്നറിയിച്ചപ്പോള്‍ താന്‍ പോയി നോക്കിക്കോളാം എന്നറിയിച്ച് ആവാസ് കാര്‍ഡ് വിതരണ ചുമതലയുള്ള കമ്പനിയായ സ്മാര്‍ട്ട് ഐടിയുടെ മൊബൈല്‍ യൂണിറ്റ് ജീവനക്കാരുമായി പ്രസാദ് ഐസിയുവില്‍ പ്രവേശിച്ചു. അഡ്മിറ്റായ ചിരഞ്ജിത് റോയിക്ക് കാര്‍ഡ് നല്‍കിയാണ് പ്രസാദ് രാത്രി വൈകി ആശുപത്രി വിട്ട് ഇറങ്ങിയത്. അതിഥി തൊഴിലാളിയുടെ ചികിത്സ മുടങ്ങാതിരിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ കാര്‍ഡ് വിതരണം നടത്താന്‍ നിയോഗിച്ച ജോലിക്കാരുമൊത്ത് തന്റെ ഉത്തരവാദിത്വം കൃത്യമായി നിര്‍വ്വഹിച്ച ചാരിതാര്‍ത്ഥ്യത്തോടെയാണ് പ്രസാദും സ്മാര്‍ട്ട് ഐടി ടീമും മടങ്ങിയത് .
കേരളം ഇതര സംസ്ഥാന തൊഴിലാളികളെ അതിഥികളായി കണ്ട് അവരെ സ്വീകരിക്കുന്നുവെന്ന ആശയത്തോടെ ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പു വഴി ആരംഭിച്ച ആവാസ് പദ്ധതി ഇത്തരത്തില്‍ ഏറെ പേര്‍ക്ക് സാന്ത്വനമായി മാറുകയാണ്. ഇക്കഴിഞ്ഞ 16-ാം തീയതി മുതല്‍ ഒരു മാസം നീണ്ടു നില്ക്കുന്ന ആവാസ് എന്റോള്‍മെന്റ് സ്പെഷ്യല്‍ ഡ്രൈവും മന്ത്രിയുടെ പ്രത്യേക നിര്‍ദേശാനുസരണം തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതലത്തില്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടില്‍ തൊഴില്‍ തേടി എത്തുന്ന ഓരോ അതിഥി തൊഴിലാളിക്കും ആശ്വസിക്കാം തൊഴില്‍ വകുപ്പ് ഒപ്പമുണ്ട് എന്നോര്‍ത്ത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ അവിചാരിതമായി ഉണ്ടാകാവുന്ന അപത്ഘട്ടങ്ങളില് ഒരു തണലായി എന്നും തൊഴില്‍ വകുപ്പ് ഉണ്ടാവും എന്ന ഉറപ്പില്‍ അവര്‍ക്ക് ജോലി ചെയ്യാം.