ഇന്നലെ അന്തരിച്ച മോഹനന് വൈദ്യരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. കരമനയിലെ ബന്ധു വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചേര്‍ത്തല സ്വദേശിയാണ് മോഹനന് വൈദ്യര് എന്നറിയപ്പെട്ട മോഹനനന്‍ നായര്‍. 65 വയസായിരുന്നു. ഇദ്ദേഹം താമസിച്ചിരുന്ന കാലടിയിലെ വീട്ടില്‍ നിന്നും കുടുംബാംഗങ്ങള്‍ ഏഴുമണിയോടെയാണ് വാര്‍ഡ് കൗണ്‍സിലറേയും ആശാപ്രവര്‍ത്തകരേയും മരണവിവരമറിയിക്കുന്നത്. ഇവരെത്തുമ്പോള്‍ കിടക്കയില്‍ മരിച്ച നിലയിലായിരുന്നു.
പൊലീസെത്തി മൃതദേഹം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. രണ്ടു ദിവസമായി വീട്ടിലുണ്ടായിരുന്നുവെന്നും രാവിലെ മുതല്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്നും വീട്ടുകാര്‍ മൊഴി നല്കി. വൈറസുകള്‍ ഇല്ല, കീമോതെറപ്പി പാടില്ല തുടങ്ങി ആധുനിക ചികില്സയ്ക്കെതിരായ അശാസ്ത്രീയ വാദങ്ങളിലൂടെയാണ് മോഹനനന്‍ വൈദ്യര് വിവാദത്തിലാകുന്നത്.
നിപ്പാ കാലത്ത് വവ്വാല് ഭക്ഷിച്ചതിന്റെ ബാക്കിയെന്ന വകാശപ്പെട്ട് പഴങ്ങള്‍ കഴിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും വിവാദമായി. ചികില്‍സാ പിഴവുമായി ബന്ധപ്പെട്ടും കോവിഡിന് വ്യാജ ചികില്‍സ നടത്തിയതിനും അറസ്റ്റിലായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ചികില്‍സാ രീതികള്‍ക്കും വീഡിയോകള്‍ക്കും പിന്തുണക്കാര് ഒട്ടേറെയുണ്ട്.
മരിച്ചു കിടന്ന കാലടിയിലെ വീട്ടുകാരുടെ മൊഴി ബന്ധുവെന്നാണ്. കുടുംബാംഗത്തിന്റെ അര്‍ബുദ ചികില്‍സയുമായി ബന്ധപ്പെട്ടാണ് പരിചയമെന്നും ഇവിടെ വരാറുള്ളതെന്നും നാട്ടുകാരും പറയുന്നു.