പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം നടത്തിയ യുവാവിന് എതിരെ വനംവകുപ്പ് കേസ് എടുത്തു. പത്തനംതിട്ട പറക്കോട് സ്വദേശി ദീപുവിനെതിരെയാണ് വനം വകുപ്പിന്റെ നടപടി പത്തനംതിട്ട പറക്കോട് ബാറിന് മുന്നിലാണ് ഈ സംഭവം. റോഡരികിലെ ഓടയില്‍ നിന്ന് പിടികൂടിയ പാമ്പുമായായിരുന്നു അഭ്യാസ പ്രകടനം. ഇയാള്‍ മദ്യലഹരിയിലായിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പറക്കോട് ഉള്ള ബാറിന് മുന്നിലാണ് 44 കാരനായ ദീപു പെരുമ്പാമ്പുമായി എത്തിയത്. തുടര്‍ന്ന് പാമ്പിനെ കഴുത്തിലിട്ടും മറ്റും അഭ്യാസം നടത്തുകയായിരുന്നു
അങ്ങനെ ചെയ്യല്ലേ ചത്തുപോകുമെന്ന് ചുറ്റുമുള്ളവര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.ഒടുവില്‍ പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പിന് കൈമാറുകയായിരുന്നു.വിവരമറിഞ്ഞ് അടൂര്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു. പാമ്പിനെ പിടിക്കുന്നതിൽ മുൻ പരിചയമോ വനം വകുപ്പിന്റെ ലൈസൻസോ ഇല്ലാത്തയാളാണ് ഇയാൾ