ദൂരം കൊണ്ടുള്ള അകലത്തെ മറികടന്നാലും മനസ്സുകൊണ്ടുള്ള അകലം മറികടക്കാനാവില്ല. കൊറോണ കാലം അത് വീണ്ടും പഠിപ്പിക്കുകയാണ്. ഈ വിഷയം പ്രമേയമാക്കി എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ സംവിധാനം ചെയ്യുന്ന ലഘുചിത്രം അകലം
സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്ന് വൈകീട്ട് 6 മണിക്ക് പ്രേക്ഷകരിലെത്തും. ചലച്ചിത്ര സംവിധായകരായ എം.എ.നിഷാദ്, സോഹൻ സീനുലാൽ എന്നിവരോടൊപ്പം ചലച്ചിത്ര താരം സരയൂ മോഹൻ, വാണി പ്രശാന്ത്, മോഹൻദാസ്, ബേസിൽ പാമ, സി.എൻ. പ്രകാശ്, രതീഷ് വി.റ്റി., വിജേഷ് കുമാർ, അഡ്വ. സുനിൽകുമാർ എന്നിവർ അകലത്തിൽ കഥാപാത്രങ്ങളായി എത്തുന്നു.
ക്യാമറ: വിനു പട്ടാട്ട്, എഡിറ്റിംഗ്: അഖിൽ എ. ആർ., ഗാനരചന: പാർവ്വതി ചന്ദ്രൻ, സംഗീതം: മിനീഷ് തമ്പാൻ, കലാസംവിധാനം: ആർ. എൽ. വി. അജയ്, പശ്ചാത്തല സംഗീതം: രാജേഷ് മോഹൻ, മേക്കപ്പ്: മനോജ് അങ്കമാലി, സഹസംവിധാനം: ബേസിൽ പാമ, നിശ്ചല ഛായാഗ്രഹണം: ബേസിൽ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. എൻ. അരുണും പാർവ്വതി ചന്ദ്രനും ചേർന്നെഴുതിയ കഥയുടെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് അരുൺ തന്നെയാണ്.
#Film_Desk