വയനാട്: പെരിക്കല്ലൂരിലെത്തിയ കാട്ടാന ബേലൂർ മഖ്ന കർണാടക ഭാഗത്തേക്ക് മടങ്ങി. ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്.
കബനി പുഴ കടന്ന് പെരിക്കല്ലൂരിലെ ജനവാസ മേഖലയില്‍ എത്തിയതോടെ നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നല്‍കിയിരുന്നു.
മുള്ളൻകൊല്ലി പഞ്ചായത്തിലുള്ളവർക്കാണ് ജാഗ്രതാ നിർദേശം നല്‍കിയിരുന്നത്. പുലർച്ചെ മൂന്നോടെയാണ് ആന ഇവിടെയെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തില്‍ എത്തുകയായിരുന്നു.