ആലപ്പുഴ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശ്യാം ജി.ചന്ദ്രന്റെ മൊഴിയെടുത്തു.
മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ഇയാളുടെ മൊഴിയെടുത്തത്.
മക്കളെ കാണാന്‍ അനുവദിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി. വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് കാട്ടി ഭാര്യ കള്ളക്കേസ് കൊടുത്തതും പ്രകോപനത്തിന് കാരണമായെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലീസും ആശുപത്രിയിലെത്തി ഇയാളുടെ മൊഴിയെടുത്തു.
ചേര്‍ത്തല കടക്കരപ്പള്ളി വലിയവീട്ടില്‍ ആരതി (32)യെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ചേര്‍ത്തല താലൂക്ക് ആശുപത്രിക്കു സമീപത്തുവച്ചായിരുന്നു സംഭവം.