മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. പന്തല്ലൂര്‍ കിഴക്കുപറമ്പ്
സ്വദേശി അബൂബക്കര്‍ ആണ് പിടിയിലായത്.
ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. വ്യാഴാഴ്ച്ച രാത്രി 9 തിന് ഭര്‍ത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ജീവനൊടുക്കാന്‍ കാരണം ഭര്‍ത്താവും കുടുംബവുമാണെന്ന് തഹ്ദിലയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.