മൂവാറ്റുപുഴ: ഒന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. യുപി സ്വദേശി അന്‍വറാണ് പിടിയിലായത്. താമസസ്ഥലത്തുനിന്നാണ് മൂവാറ്റുപുഴ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
രഹസ്യവിവരത്തെതുടര്‍ന്ന് ശനിയാഴ്ച രാത്രി എട്ടരയോടെ പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു.
കഞ്ചാവ് വില്പനയ്ക്ക് വേണ്ടി മാത്രമാണ് അന്‍വര്‍ മൂവാറ്റുപുഴയിലെത്തിയത്. ഇയാള്‍ വന്‍തോതില്‍ കേരളത്തില്‍ കഞ്ചാവ് എത്തിച്ചിരുന്നെന്നും പോലീസ് കണ്ടെത്തി.
ഇയാളില്‍നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന യുവാക്കളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.