ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം
കോഴിക്കോട്: ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനന് ആവശ്യപ്പെട്ടു. ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട്ട് പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നത്. കോഴിക്കോട് കേന്ദ്രമായുള്ള ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തി. ഇക്കാര്യം പോലീസ് അന്വേഷിക്കണം . അടുത്ത തെരഞ്ഞെടുപ്പില്‍ യു ഡി എഫും ബി ജെ പി യും ഉണ്ടാവില്ലെന്ന് മനസ്സിലാക്കിയാണ് മാവോയിസ്റ്റുകളെ ഇറക്കി വിട്ടതെന്നും പി മോഹനന് പറഞ്ഞു.താമരശേരിയില്‍ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി.