തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം ഐജിഎസ്ടി വിഹിതം അടച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കാത്തത്.
സി.എം.ആര്.എല്‍ കമ്പനിയില്‍നിന്ന് ലഭിച്ച 1.72 കോടിക്ക് നികുതി അടച്ചോ എന്നായിരുന്നു ചോദ്യം. സ്വകാര്യവ്യക്തിയുടെ നികുതി വിവരം വിവരാവകാശ നിയമപരിധിയില്‍ വരില്ലെന്ന് മറുപടി.