ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണി ഇന്ന് നടത്താനിരുന്ന പത്ര സമ്മേളനം റദ്ദാക്കി. തനിക്ക് ശാരീരിക സുഖമില്ലാത്തതിനാലാണ് പത്രസമ്മേളനം നിര്‍ത്തി വെക്കുന്നതെന്നാണ് ഇവര്‍ പ്രസ് ക്ലബ് ഭാരവാഹികളെ അറിയിച്ചത്.
എന്നാല്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിന്ദു അമ്മിണിയുടെ പത്ര സമ്മേളനം തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് മനസ്സിലാക്കിയ സിപിഎമ്മും സര്‍ക്കാരും ബിന്ദുവിനെ പിന്തിരിപ്പിച്ചതാവാമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പത്രസമ്മേളനം നടത്താന്‍ ബിന്ദു തീരുമാനിച്ചുവെന്ന് വിവരം വന്നതിന് പിന്നാലെ അവര്‍ മല ചവിട്ടും എന്നൊരു അഭ്യൂഹം കൂടി പടര്‍ന്നിരുന്നു. ഇതോടെ കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പുലിവാല് പിടിച്ച അവസ്ഥയിലുമായി. എന്തായാലും പൊലീസ് ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 450 പൊലീസുകാരെ മൂന്നു എസ്പിമാരുടെ കീഴിലായി നിയോഗിച്ചു കഴിഞ്ഞു