തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ശ്രീറാമിന്റെയും കാറില്‍ കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കാന്‍ വൈകുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കാന്‍ വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് െസക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.