തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ എംപി പികെ ശ്രീമതി ടീച്ചര്‍ ഒരു ലക്ഷം രൂപയും രണ്ട് സ്വര്‍ണ വളകളും സംഭാവന നല്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ശ്രീമതി ടീച്ചര്‍ തന്നെയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറിയത്.
കനത്ത നാശം വിതച്ച മഴയ്ക്കും ഉരുള്‍പൊട്ടലിനും പിന്നാലെ സംസ്ഥാനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്നേറവെയാണ് മുന്‍ എംപിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ ശ്രീമതി ടീച്ചര്‍ സ്വര്‍ണ്ണ വളകളും ഒരുലക്ഷം രൂപയും സംഭാവന നല്‍കിയിരിക്കുന്നത്.