സംസ്ഥാനത്ത് ശക്തമായ മഴ കനക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ രാത്രികാല യാത്ര നിരോധനം. ഇടുക്കിയിലും കോട്ടയത്തും രാത്രികാല യാത്രക്ക് നിരോധനമേർപ്പെടുത്തിമലയോര മേഖലയില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ആറു വരെ യാത്ര നിരോധിച്ചു. വിനോദസഞ്ചാര മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ ട്രക്കിങ്, ഓഫ് റോഡ് യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കിയിൽ റെഡ് അലർട്ട് പിൻവലിക്കും വരെ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ മുന്നിൽ കണ്ടാണ് ഉത്തരവ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മുവാറ്റുപുഴയാറിന്റെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.നാളെയും ഇതേ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ തുടരും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്.