ആലുവ തുരുത്തില് പ്രവര്‍ത്തിക്കുന്ന സംസ്ഥാന സീഡ് ഫാം, നെതര്‍ലന്‍ഡ്സ് അഗ്രികള്‍ച്ചറല്‍ അറ്റാഷെ റിക് നോബേല്‍ സന്ദര്‍ശിച്ചു. കൃഷിത്തോട്ടത്തിലെ ജൈവകൃഷി രീതികള്‍ നേരിട്ട് മനസിലാക്കുന്നതിനായിരുന്നു സന്ദര്‍ശനം. നാടന്‍ പശുക്കളുടെ ചാണകവും ഗോമൂത്രവും, ശീമക്കൊന്ന ഇലകളും, മത്സ്യവും ഉപയോഗിച്ചുണ്ടാക്കുന്ന വിവിധ തരം ജൈവ വളര്‍ച്ച ത്വരകങ്ങള്‍, കീട വികര്‍ഷിണികള്‍, ജീവാണു വളങ്ങള്‍ എന്നിവയെല്ലാം ഉല്പാദിപ്പിക്കുന്ന രീതികള്‍ അറ്റാഷെ വീക്ഷിച്ചു. ജൈവകൃഷിയുടെ അനന്ത സാധ്യതകള്‍ ജനങ്ങളിലേക്കെത്തിക്കാ9 വ്യാപകമായ പരിശ്രമം ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൈവകൃഷിക്ക് അനന്ത സാധ്യതകള്‍ ഉണ്ടെന്നും,പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള ഇത്തരം കൃഷിരീതികള്‍ കൊണ്ടാണ് നമ്മുടെ ജനങ്ങള്‍ക്ക് ഭക്ഷണം ഉത്പാദിപ്പിക്കേണ്ടതെന്നും , പരിശീലന പരിപാടികളിലൂടെ ഇത്തരം കൃഷി രീതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം രേഖപ്പെടുത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍,ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ ലിസിമോള് ജേ വടക്കൂട്ട് തുടങ്ങിയവര്‍ അറ്റാഷെയെ സ്വീകരിച്ചു.