ബാറുകളിലൂടെ മദ്യം പാഴ്സലായി വിൽക്കാൻ അനുമതി നല്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം ബീവറേജസ് കോർപ്പറേഷൻ്റെയും കൺസ്യൂമർ ഫെഡ്ഡിൻ്റെയും നിലനില്പിനെത്തന്നെ തകർക്കുമെന്നും സർക്കാരിലേക്കു വരേണ്ട. പണം ബാർ മുതലാളിമാർക്ക് വീതിച്ചു കൊടുക്കാനേ ഉപകരിക്കുകയുള്ളൂവെന്നും എം.വിൻസെൻ്റ് എം.എൽ.എ.അഭിപ്രായപ്പെട്ടു.
കേരളാ സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ഐ.എൻ.റ്റി.യു.സി.യൂണിയൻ
കോ-ഓർഡിനേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നടന്ന തൊഴിലാളികളുടെ പ്രതിഷേധ സമരത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് എക്സൈസ് കമീഷ്ണാറാഫീസ് പടിക്കൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി.
കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എ.ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു.
എം.എം. ജിഹാദ്, പി.സി.ഷാജി, ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നല്കി.